ബഹ്‌റൈന്‍ വിമാനത്താവളത്തിന്റെ ടോയ്‌ലെറ്റില്‍ കുഞ്ഞിന്റെ മൃതദേഹം;യുവതി ഗുളിക കഴിച്ചതായി കണ്ടെത്തി

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടോയ്‌ലെറ്റില്‍ ചോരകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി ദിവസങ്ങള്‍ക്കുമുമ്പു ഗര്‍ഭം അലസുന്നതിനുള്ള ഗുളിക കഴിചിരുന്നതായി കണ്ടെത്തി.

ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് യുവതിയെ പിടികൂടിയത്. മാര്‍ച്ച് ആറിനാണ് യുവതി യുഎഇ ഫ്‌ളൈറ്റില്‍ കയറുന്നതിന് മുമ്പ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. യുഎഇയില്‍ വെച്ച് അറസ്റ്റിലായ യുവതിയെ ബഹ്‌റൈനില്‍ എത്തിക്കുകയും പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. യുവതി രാജ്യം വിടുന്നതിന് മുമ്പായി ഗുളിക കഴിച്ചിരുന്നതായി തെളിഞ്ഞതായി കുടുംബ, ശിശു പ്രോസിക്യൂഷന്‍ പ്രതിനിധി ഹമദ് അല്‍ ഖലാഫ് വെളിപ്പെടുത്തി.

യുവതി ചാപ്പിളയെയാണോ പ്രസവിച്ചത്, ശിശുവിന് എത്ര ആഴ്ചത്തെ വളര്‍ച്ചയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ യുവതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. യുവതി ഗുളിക കഴിച്ചതിന്റെ ഡോക്ടറുടെ കുറിപ്പ് ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പൂര്‍ണവിവരം പുറത്തു കൊണ്ടുവരാന്‍ ബഹ്‌റൈനും യുഎഇയും തമ്മില്‍ ജുഡീഷ്യല്‍ സഹകരണം ആവശ്യമാണ്.

Share news
error: Content is protected !!
Scroll to Top