കടുത്ത മനുഷ്യാവകാശ ലംഘനം; ബഹ്‌റൈനില്‍ 2 ലേബര്‍ ക്യാമ്പുകള്‍ അടച്ചുപൂട്ടി

മനാമ: കടുത്ത മനുഷ്യാവകാശ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ബഹറൈനിലെ രണ്ട് ലേബര്‍ ക്യാമ്പുകള്‍ അധികൃതര്‍ അടച്ചുപൂട്ടി. അമാക്കന്‍ ലേബര്‍ ക്യാമ്പും, അല്‍ മഷ്‌റീഖ് ലേബര്‍ ക്യാമ്പുമാണ് അടച്ചുപൂട്ടിയത്. രണ്ട് ലേബര്‍ ക്യാമ്പുകളുടെയും ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.

ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് ഗുരുതര വീഴ്ച വരുത്തിയ ലേബര്‍ക്യാമ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇതെ തുടര്‍ന്ന് ലേബര്‍ ക്യാമ്പുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top