Section

malabari-logo-mobile

ബഹറൈനില്‍ പ്രവാസികള്‍ക്ക് മത്സ്യബന്ധന ലൈസന്‍സ് പാട്ടത്തിന് നല്‍കുന്നത് നിര്‍ത്തലാക്കും

HIGHLIGHTS : മനാമ ബഹറൈനില്‍ മത്സ്യബന്ധനത്തിന പ്രവാസികള്‍ക്ക് ലഭിച്ചിട്ടുള്ള ലൈസന്‍സ് നിര്‍ത്തലാക്കാന്‍ ധാരണ. ബഹറൈന്‍ പാര്‍ലിമെന്റാണ് മറൈന്‍ മേഖലയില്‍ പുതിയ നിയമ...

മനാമ ബഹറൈനില്‍ മത്സ്യബന്ധനത്തിന പ്രവാസികള്‍ക്ക് ലഭിച്ചിട്ടുള്ള ലൈസന്‍സ് നിര്‍ത്തലാക്കാന്‍ ധാരണ. ബഹറൈന്‍ പാര്‍ലിമെന്റാണ് മറൈന്‍ മേഖലയില്‍ പുതിയ നിയമം കൊണ്ടുവരുന്നത്.
ബഹറൈന്റെ മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ഉതകുന്ന തരത്തില്‍ നിരവധി നിബന്ധനകള്‍ പുതിയ നിയമത്തിലുണ്ടാകും.

നിലവിലെ നിയമമനുസരിച്ച് മൂന്ന് തര ലൈസന്‍സ് ആണ് ബഹറൈന്‍ മത്സ്യതൊഴിലാളികള്‍ക്ക് മറൈന്‍ വകുപ്പ് നല്‍കിവരുന്നത്. ഇത് പ്രവാസികള്‍ക്ക് മറിച്ച് വില്‍ക്കുകയോ, പാട്ടത്തിന് കൊടുക്കുന്നതും പതിവാണ്. ഇത് പതിയെ ഈ മേഖലയില്‍ പ്രവാസികളുടെ കച്ചവടകുത്തകക്ക് ഇടയാക്കിയെന്നും, ഇത് ഈ മത്സ്യമേഖലയെ നശിപ്പിച്ചെന്നും , അധികൃതര്‍ വിലയിരുത്തി. ഇതേ തുടര്‍ന്നാണ് പുതിയ നിയമം നടപ്പിലാക്കാന്‍ തീരുമാനച്ചിരിക്കുന്നത്. പാര്‍ലിമെന്റിന്റെ അടുത്ത സെഷനില്‍ ഈ നിയമം ചര്‍ച്ചക്കെടുക്കും.

sameeksha-malabarinews

നിര്‍ദ്ധിഷ്ട നിയമത്തില്‍ ലൈസന്‍സ് വില്‍ക്കുന്നതും, പാട്ടത്തിന് കൊടുക്കുന്നതും ആറുമാസം വരെ തടവും, 5000 ബഹറൈന്‍ ദിനാര്‍ പിഴയും ഈടാക്കുന്ന കുറ്റകൃത്യമായിരിക്കും.

നിലവില്‍ ഏഷ്യന്‍ വംശജരായ പ്രവാസികളാണ് ഇത്തരത്തില്‍ തദ്ദേശീയരോടെ ലൈസന്‍സ് പാട്ടത്തിന് വാങ്ങി കച്ചവടം നടത്തുന്നതില്‍ ഭുരിപക്ഷവും. നിലവില്‍ ലൈസന്‍സ് ഉള്ളവരില്‍ മത്സ്യബന്ധനം നടത്താത്തവരുടെ ലൈസന്‍സ് റദ്ധാക്കാനും മറൈന്‍വകുപ്പ് ആലോചിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!