ബഹ്‌റൈനില്‍ കാര്‍ഡുകള്‍ രണ്ടു തവണ സ്വയ്പ് ചെയ്യുന്നത് നിരോധിച്ചു

മനാമ: രാജ്യത്ത് വ്യാപാരികള്‍ക്ക് ഉപഭോക്താക്കള്‍ ബില്‍ അടക്കാനായി നല്‍കുന്ന ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ രണ്ട് തവണ സ്വയ്പ് ചെയ്യുന്നത്(റീഡിങ് മിഷീനിലൂടെ കാര്‍ഡ് വലിക്കല്‍) നിരോധിച്ചു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈനാണ് നിരോധനം പ്രഖ്യാപിച്ചത്.

ജൂണ്‍ 15 മുതല്‍ ഇത് നിലവില്‍ വരും. ഷോപ്പുകള്‍ ഈ നടപടി അവസാനിപ്പിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ക്കറ്റിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപഭോക്താക്കളില്‍ നിന്ന് കാര്‍ഡ് വാങ്ങി രണ്ടു തവണ സ്വയ്പ് ചെയ്യുന്നതിലൂടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്ന രീതി വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.

ഈ പ്രക്രിയ വഴി കാര്‍ഡിലെ പല വിവരങ്ങളും ലഭിക്കും .രഹസ്യ സ്വഭാവമുള്ള വിവരങ്ങളും ഈ പ്രക്രിയയിലൂടെ ലഭിക്കുമെന്നുള്ളതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്.

Related Articles