ബഹ്‌റൈനില്‍ കാര്‍ മോഷിടിച്ച രണ്ട് പേര്‍ അറസ്റ്റില്‍

മനാമ: സിത്രിയിലെ കാര്‍ ഏജന്‍സിയില്‍ നിന്നും കാര്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ജനറല്‍ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിലായിരുന്നു അറസ്റ്റ് നടന്നത്. മോഷ്ടിച്ച വാഹനം രാജ്യത്തിന് പുറത്തെത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.

നടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി.

Share news
error: Content is protected !!
Scroll to Top