ബഹ്‌റൈനില്‍ ബൈക്ക് മോഷ്ടാക്കളുടെ സംഘം അറസ്റ്റില്‍

മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘം പിടിയിലായി. നാലംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബൈക്കുകള്‍ മോഷ്ടിച്ച ശേഷം ഇവര്‍ ഇത് പാര്‍ട്‌സുകളാക്കി വില്‍പ്പന നടത്തി വരികയായിരുന്നെന്ന് മുഹറഖ് പോലീസ് ജനറല്‍ ഡയറക്ടര്‍ കോണ്‍ ഫവാസ് അല്‍ ഹസന്‍ പറഞ്ഞു.