
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ട്രെക്കിങ്ങിനിടെ ഒമ്പത് പേര്‍ മരിച്ചു. ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിലേക്ക് പോവുന്നതിനിടെ കുടുങ്ങിയ 22 അംഗ സംഘത്തിലെ ഒമ്പത് പേരാണ് മരിച്ചത്. മറ്റുള്ളവരെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം സ്വദേശിനി ആശാ സുധാകര്‍ (ആര്‍.എം. ആശാവതി-71), ബെംഗളൂരു സ്വദേശികളായ സിന്ധു വകെകാലം (45), സുജാത മുംഗുര്‍വാഡി (51), വിനായക് മുംഗുര്‍വാഡി (54), ചിത്ര പ്രണീത് (48), പത്മനാഭ കുന്താപുര്‍ കൃഷ്ണമൂര്‍ത്തി , വെങ്കടേശ പ്രസാദ്, അനിത രംഗപ്പ, പത്മിനി ഹെഗ്‌ഡെ എന്നിവരാണ് മരിച്ചത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. രണ്ട് ചീറ്റ ഹെലികോപ്റ്ററുകളും സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘവും രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ മേഖലയില്‍ 15,000 അടി ഉയരത്തിലുള്ള ഒരു പാതയാണ് സഹസ്ര താല്‍ ട്രെക്ക്. 24 കിലോമീറ്റര്‍ ഉള്ള ഈ പാത പൂര്‍ത്തിയാക്കാന്‍ ഏകദേശം 10 മണിക്കൂര്‍ എടുക്കും. ട്രെക്കിങ് ചെയ്യുന്നവര്‍ ഉത്തരകാശിയിലെ ഗന്‍സാലിയിലെ ആല്‍പൈന്‍ തടാകത്തിലെത്താന്‍ അതീവ ദുര്‍ഘടമായ ചില വഴികളിലൂടെ പോവാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ജൂണ്‍ നാലിനാണ് ഭത്വരി ബ്ലോക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ 22 അംഗ സംഘത്തെ കാണാതാകുന്നത്. 22 അംഗ ട്രെക്കിങ് സംഘത്തില്‍ 18 പേര്‍ കര്‍ണാടകയില്‍ നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ് എത്തിയത്. മൂന്ന് പേര്‍ പ്രാദേശിക ഗൈഡുകളുമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



