
തിരുവനന്തപുരം : ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണ ക്യാമ്പയിന് വ്യാഴാഴ്ച തുടക്കമാകും. ഏഴുവരെ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ക്ലാസുകള്‍, നാടകപ്രദര്‍ശനം, ഗാനം, പോസ്റ്റര്‍ വിതരണം ചെയ്യല്‍ എന്നിവ ഉണ്ടായിരിക്കും. പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് ബോധവല്‍ക്കരണം.
തിരുവനന്തപുരം സെന്‍ ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വ്യാഴം രാവിലെ 10.30ന് ക്യാമ്പ യിന് തുടക്കമാകും. റെയില്‍ വേ പൊലീസ് എസ്പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ആര്‍പിഎ ഫ് ഡിവിഷണല്‍ സെക്യൂരിറ്റി ഓഫീസര്‍ തന്‍വി പ്രഫുല്‍ ഗു പ്ത എന്നിവരുടെ നേതൃത്വ ത്തിലാണ് ക്യാമ്പയിന്‍.
ട്രെയിനുകള്‍ക്കുനേരെയു ള്ള കല്ലേറ്, റെയില്‍പ്പാളങ്ങ ളില്‍ കല്ലുകളും മറ്റും വച്ച് സൃഷ്ടിക്കുന്ന അപകടങ്ങള്‍, പാളം മുറിച്ചുകടക്കുമ്പോഴു ണ്ടാകുന്ന അപകടങ്ങള്‍ എന്നിവയ്‌ക്കെതിരെ ബോധ വല്‍ക്കരണം നടത്തും. ഇത്ത രം കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടിവരും.
റെയില്‍പ്പാതകള്‍ക്ക് സമീപമുള്ള സ്‌കൂളുകള്‍, ട്രെയിന്‍ തട്ടി അപ കടം ഉണ്ടാകാന്‍ സാധ്യതയു ള്ള ഹോട്ട്‌സ്‌പോട്ട് മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാകും പ്രചാരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




