മികവഴക് പുരസ്‌ക്കാരം സമ്മാനിച്ചു

ഒന്നാം ക്ലാസ് വിശിഷ്ടാ അധ്യാപനത്തിനുള്ള സംസ്ഥാന മികവഴക് പുരസ്‌കാരം 2025 ന് പരപ്പനങ്ങാടി ടൗണ്‍ ജിഎംഎല്‍പി സ്‌കൂള്‍ അധ്യാപിക വിജിഷ മോള്‍ അര്‍ഹയായി.ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗവേഷണാത്മകവും നൂതനാശയപരവുമായ പ്രവര്‍ത്തനം നടത്തിയതിനാണ് പുരസ്‌ക്കാരം ലഭിച്ചത്.
തിരുവനന്തപുരം നേമം ഗവ. യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് എസ് സി ഇആര്‍ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് പുരസ്‌കാരം സമ്മാനിച്ചു.

എസ് സി ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് വള്ളിക്കോട്, പാഠപുസ്തക രചന സമിതി അധ്യക്ഷന്‍ ഡോ.ടി പി കലാധരന്‍ ,വിദ്യാകരണം സംസ്ഥാന കോഡിനേറ്റര്‍ ഡോ. സി രാമകൃഷ്ണന്‍ , എസ് എസ് കെ സംസ്ഥാന പ്രൊജക്റ്റ് ഓഫീസര്‍ അമുല്‍ റോയ് ,മലപ്പുറം ഡയറ്റ് സീനിയര്‍ ലക്ചര്‍ ഡോ. നിഷ പന്താവൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

 

 

Share news
error: Content is protected !!
Scroll to Top