താനൂരില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചു;ഡ്രൈവര്‍ക്ക് പരിക്ക്

താനൂരില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇടിച്ച ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് താനൂര്‍ ജ്യോതി വളവില്‍ അപകടം ഉണ്ടായത്.

https://www.youtube.com/watch?v=nwj3BdiyS54

ഓട്ടോ ഡ്രൈവറായ താനൂര്‍ സ്വദേശിയായ യുവാവിനാണ് സാരമായി പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ ഇദേഹത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താനൂരില്‍ നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ എതിരെ വന്ന ഓട്ടോ ഇടിച്ചാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top