താനൂരില്‍ ഓട്ടോയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു;ഒരാള്‍ക്ക് പരിക്ക്

താനൂര്‍: താനൂര്‍ സ്‌കൂള്‍ പടിയില്‍ ഓട്ടോയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന തിരൂര്‍ ഏഴൂര്‍ സ്വദേശി പറൂര്‍പടി വിജേഷ് എന്ന കുട്ടു(30) ആണ് മരിച്ചത്.

സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ സുബിനെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

താനൂര്‍ സ്‌കൂള്‍ പടിയില്‍ വെച്ച് രാത്രിയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ താനൂര്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

മരിച്ച വിജേഷിന്റെ അച്ഛന്‍:പരേതനായ പറൂര്‍പടി ശ്രീകുമാര്‍. അമ്മ:ബേബി
സഹോദരങ്ങള്‍: വിനീഷ്,വിനീത.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top