പരപ്പനങ്ങാടിയില്‍ വാഹന സര്‍വീസ് സെന്ററില്‍ മോഷണ ശ്രമം

പരപ്പനങ്ങാടി: പരപ്പങ്ങാടി താനൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സുസുക്കി ഇരുചക്ര വാഹനസര്‍വീസ് സെന്ററില്‍മോഷണ ശ്രമം. തിങ്കളാഴ്ച ഷോപ്പ് തുറക്കാന്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ക്യാഷ് കൗണ്ടറിന് മുന്‍പിലുള്ള ഗ്ലാസും ഇരുമ്പ് ഫ്രെയിമില്‍ തീര്‍ത്ത ഡോറും തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയിരിക്കുന്നത്.

ഷോപ്പിലെ സിസിടിവി ക്യാമറ തകരാറിലാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് പണം നഷ്ടമായിട്ടില്ല. അതെസമയം സാധനങ്ങള്‍ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്നുള്ള കാര്യം കണക്കെടുത്ത ശേഷമേ അറിയാന്‍ സാധിക്കുകയൊള്ളുവെന്ന് അധികൃതര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടി നഗരസഭയുടെ മുന്‍വശത്തെ ഗ്ലാസ് ഡോറും സമാനമായ രീതിയില്‍ അടിച്ചു തകര്‍ത്തിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ എത്തിയതോടെ അന്ന് ആക്രമി കടന്നു കളയുകയായിരുന്നു. സമാന രീതിയില്‍ ഗ്ലാസ് ഡോറുകള്‍ തകര്‍ക്കുന്ന പ്രവണത നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top