യൂട്യൂബ് നോക്കി പ്രസവമെടുക്കാന്‍ ശ്രമം: കുഞ്ഞ് മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ: യൂട്യൂബ് നോക്കി വീട്ടില്‍ യുവതിയുടെ പ്രസവമെടുക്കാനുള്ള ഭര്‍ത്താവിന്റെ ശ്രമത്തിനിടെ നവജാത ശിശു മരിച്ചു. അനിയന്ത്രിത രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലാ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലക്കുറ്റം ചുമത്തി ഭര്‍ത്താവ് ലോകനാഥനെ അറസ്റ്റ് ചെയ്തു.

ഭാര്യ ഗോമതിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ലോകനാഥന്‍ സഹോദരി ഗീതയുടെ സഹായത്തോടെ വീട്ടില്‍ പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞ് മരിച്ച നിലില്‍ പുറത്തുവന്നതിനു പിന്നാലെ ജീവന്‍ അപകടത്തിലാകുന്ന വിധം ഗോമതിക്കു രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവങ്ങള്‍ പുറംലോകം അറിയുന്നത്.

ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ച്ചിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Share news
error: Content is protected !!
Scroll to Top