മൊബൈല്‍, കംപ്യൂട്ടര്‍, കണ്ണട കടകള്‍ ചൊവ്വയും ശനിയും തുറക്കാം

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചു.

മൊബൈല്‍ കട, കംപ്യൂട്ടര്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍, കണ്ണട കടകള്‍, ഗ്യാസ് സ്റ്റൗ
അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍, കൃത്രിമ കാലുകള്‍ എന്നിവ വില്‍ക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകള്‍ എന്നിയ്ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

ചകിരി കയര്‍ നിര്‍മാണ യന്ത്രങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം. ഇതിന് പുറമേ സ്ത്രീ ശുചിത്വ സാധനങ്ങള്‍ വില്‍പന സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള വാഹനങ്ങള്‍ക്കും അനുമതി നല്‍കി. ശനിയാഴ്ചമുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറത്ത് ഉത്തരവ് ബാധകമല്ല.

Share news
error: Content is protected !!
Scroll to Top