അസിസ്റ്റന്റ് പ്രൊഫസര്‍: അഭിമുഖം 24-ന്

HIGHLIGHTS : Assistant Professor: Interview on the 24th

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ ഫാമിലി മെഡിസിന്‍ വിഭാഗത്തില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് യഥാക്രമം 73500/- രൂപ മൊത്തം ശമ്പളത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.ബി.ബി.എസ് ഡിഗ്രിയും ട്രാവന്‍കൂര്‍ കൊച്ചിന്‍/കേരള മെഡിക്കല്‍ കൗണ്‍സില്‍ റെജിസ്ട്രേഷനും. ഫാമിലി മെഡിസിന്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രിയുള്ളവര്‍ക്ക് മുന്‍ഗണന. ഓഫീസില്‍ നിന്നും അഭിമുഖ ദിവസം ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി പ്രിന്‍സിപ്പല്‍ ഓഫീസില്‍ ജനുവരി 24 ന് രാവിലെ 11 മണിക്ക് എത്തണം. ഫോണ്‍ – 0495 2350205.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!