
പെരിന്തൽമണ്ണ : അസം സ്വദേശി 3.5 ഗ്രാം ഹെറോയിനുമായി പെരിന്തൽമണ്ണ എക്സൈസിന്റെ പിടിയിലായി. തഫാജ്ജുൽ ഹഖി (33)നെയാണ് പെരിന്തൽമണ്ണ എക്സൈസ് ഇൻസ്പെക്ടർ പി ഹരിദാസൻ മേലാറ്റൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
ലഹരി വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.മേലാറ്റൂർ, കാഞ്ഞിരംപാറ, അലനല്ലൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് ഇയാൾ വിൽപ്പന നടത്താറുള്ളത്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലും വിൽപ്പന നടത്താറുണ്ടെന്ന് പ്രതി മൊഴിനൽകിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സജിൽ കൃഷ്ണ, സിന്ധു, പുഷ്പരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




