HIGHLIGHTS : The Aryadan Muhammed and M.S. Rawathar memorial conference held in Malappuram under the leadership of the Kerala Electricity Employees Confederatio...
മലപ്പുറം: കേരള ഇലക്ടിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന ആര്യാടന്‍ മുഹമ്മദ്,എം എസ് റാവുത്തര്‍ അനുസ്മരണ സമ്മേളനം കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയതു. നിലമ്പൂര്‍ എം എല്‍ എ ആര്യാടന്‍ ഷൗക്കത്തിന് ചടങ്ങില്‍ സ്വീകരണം നല്‍കി. ജില്ലയിലെ വൈദ്യുതി പിന്നോക്കാവസ്ഥ പരിഹരിക്കാനായുള്ള മലപ്പുറം പാക്കേജ് സമയബന്ധിതമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വര്‍ക്കിംഗ് പ്രസിഡന്റ് വി സംജീര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.സിബിക്കുട്ടി ഫ്രാന്‍സിസ്,സ്ഥാന ജനറല്‍ സെക്രട്ടറി ഷമീം നാട്യമംഗലം, യു ഡി ഇ ഇ എഫ് ജനറല്‍ സെക്രട്ടറി എം അനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറി മെല്‍വിന്‍ ആന്റണി, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി മുരളീകൃഷ്ണന്‍,മുന്‍ ജില്ലാ സെക്രട്ടറിമാരായ എം നൂറുദ്ധീന്‍,പി മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഡിവിഷന്‍ യൂണിറ്റ് ഭാരവാഹികള്‍ ചര്‍ച്ചയില്‍പങ്കെടുത്തു. ജില്ലാ സെക്രട്ടറി അഷ്റഫ് പുളിക്കലകത്ത് സ്വാഗതവും ടി പി ശറഫുദ്ധീന്‍ നന്ദിയും പറഞ്ഞു .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


