പോലീസിന്റെ കൃത്യനിർവഹണത്തിൽ നിർമിതബുദ്ധിയുടെ ഉപയോഗപ്പെടും

HIGHLIGHTS : Artificial intelligence will be used in the performance of police duties.

വിവരസാങ്കേതികവിദ്യയിലെ പുതുതരംഗമായ നിർമിതബുദ്ധിയെ നിയമ പരിപാലനവുമായി കൂട്ടിയിണക്കുക എന്ന ഉദ്ദേശത്തോടെ കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പും കേരളാ പോലീസ് അക്കാഡമിയും സംയുതമായി ‘പോലീസിന്റെ കൃത്യനിർവഹണത്തിൽ നിർമിതബുദ്ധിയുടെ ഉപയോഗം’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.

കേരളാ പോലീസ് അക്കാഡമി ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ നിർമിതബുദ്ധിമേഖലയിലുള്ള പ്രമുഖ അമേരിക്കൻ കമ്പനിയായ ‘ഫ്യൂസ് മെഷീൻസിലെ’ സീനിയർ മാനേജറും എ.ഐ. റിസർച്ച് സയന്റിസ്റ്റുമായ ഡോ. മഞ്ജുള ദേവാനന്ദ മുഖ്യ പ്രഭാഷണം നടത്തി. നിർമിതബുദ്ധി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ മുൻകൂട്ടി കാണുന്നതിനെയും ഈ കണ്ടെത്തലുകൾ നിയമ പരിപാലനത്തിൽ ഉപയോഗപ്പെടുത്തുന്നതിനെയും ഈ രംഗത്തെ പുതുസാധ്യതകളെകുറിച്ചും ഡോ. മഞ്ജുള സംസാരിച്ചു.

sameeksha-malabarinews

സമാപന ചടങ്ങിൽ കേരളാ പോലീസ് അക്കാഡമി ഡയറക്ടർ ഐ.ജി. കെ. സേതുരാമൻ, അസിസ്റ്റന്റ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ – പി. വാഹിദ്, അസിസ്റ്റന്റ് ഡയറക്ടർ പോലീസ് സയൻസ് – കെ. സലിം, അസിസ്റ്റന്റ് ഡയറക്ടർ ട്രെയിനിങ് – എ.യു. സുനിൽ കുമാർ, പോലീസ് അക്കാഡമി ഫോറൻസിക് സയൻസ് മേധാവി ജോയിന്റ് ഡയറക്ടർ അബ്ദുൽ റസാഖ്, എം.എസ് സി. ഫോറൻസിക് സയൻസ് കോഴ്സ് കോ – ഓർഡിനേറ്റർ ഡോ. ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!