പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭ നേതാവ് ഷര്‍ജീല്‍ ഇമാം രാജ്യദ്രോഹ കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിന പോലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹ കുറ്റത്തിനാണ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബീഹാറില്‍ വെച്ചാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ രജിസ്റ്ററിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി പോലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് ദേശീയ ഏജന്‍സികളും ജെഹാനാബാദ് പോലീസും ഞായറാഴ്ച ഷര്‍ജീലിനായി തിരച്ചില്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഷര്‍ജീല്‍ ഒളിവിലായിരുന്നു.

Share news
error: Content is protected !!
Scroll to Top