സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്നസ്സ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്നസ്സ് ട്രെയിനിങ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പോഷണശാസ്ത്രം, ശരീരഘടനാശാസ്ത്രം, വിവിധ വ്യായാമ രീതികള്‍ എന്നിവയെ ആസ്പദമാക്കിയ പഠന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കായികക്ഷമത ലക്ഷ്യം വെച്ച് ഫിറ്റ്നസ്സ് സെന്ററുകളില്‍ എത്തുന്നവര്‍ക്ക് മികച്ച പരിശീലനം നല്‍കാനും ട്രെയിനര്‍മാരാകാനും യോഗ്യരാക്കുന്ന ഈ ആറു മാസത്തെ കോഴ്സിന് 18,000 രൂപയാണ് ഫീസ്. കോഴ്സിന് നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുണ്ട്. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. ജില്ലയിലെ പഠന കേന്ദ്രം: ലൈഫ് സ്റ്റൈല്‍ ജിം, തിരൂര്‍, മലപ്പുറം. ഫോണ്‍ : 9847444462

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top