കേരള സർക്കാർ അംഗീകൃത ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകൾ, ഹിന്ദി ഡിഗ്രി, എം.എ എന്നിവ വിജയിച്ചവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 17 നും 35 നും ഇടക്ക്. പട്ടികജാതി, പട്ടികവർഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അവസാന തീയതി ജൂലൈ 31 ന് 5 മണി. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8547126028, 04734 – 296496.




