പൃഥ്വിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും വിലക്ക്; ഇരുവര്‍ക്കുമെതിരെ വോട്ടെടുപ്പ്

നടന്‍ പൃഥ്വിരാജിനേയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും വിലക്കാന്‍ തിയേറ്റര്‍ ഉടമകളുടെ ആവശ്യം. ഇരുവരെയും വിലക്കുന്നതിനായി വോട്ടെടുപ്പ് നടത്തുവാനാണ് തീരുമാനം.

ഒടിടിയിലേക്ക് സിനിമ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരെയും വിലക്കുവാൻ ആവശ്യം ഉയര്‍ന്നത്. തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുടെ യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതിനെത്തുടര്‍ന്നാണ് രഹസ്യമായി വോട്ടെടുപ്പ് നടത്തുന്നതിന് തീരുമാനായത്.

സിനിമകളില്‍ ഒടിടിയ്ക്ക് നല്‍കുന്നവരുടെ ചിത്രങ്ങള്‍ ഇനി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമില്ല എന്ന് ചില തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. വോട്ടെടുപ്പിന്റെ ഫലം ഇന്ന് അറിയുവാന്‍ സാധിക്കുകയില്ല.

ആന്റണി പെരുമ്പാവൂര്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഒടി റിലീസ് ചെയ്യുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് തിയേറ്റര്‍ ഉടമകള്‍ യോഗം ചേര്‍ന്നത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. 100 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് നിര്‍മ്മിച്ചത്.

 

 

Share news
error: Content is protected !!
Scroll to Top