മൃഗക്ഷേമ അവാര്‍ഡ് ശ്രീജേഷ് പന്താവൂരിന്

മലപ്പുറം :  ജില്ലയില്‍ ഏറ്റവും മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുന്ന വ്യക്തിയ്ക്ക്/സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍  2020-21 വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് ചങ്ങരംകുളം പഞ്ചായത്തിലെ ആലംകോട് സ്വദേശിയായ ശ്രീജേഷ് പന്താവൂര്‍ അര്‍ഹനായി.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ  ജന്തുക്ഷേമ പ്രവര്‍ത്തകരില്‍ നിന്ന് തെരെഞ്ഞടുത്താണ് ശ്രീജേഷ് പന്താവൂര്‍ അവാര്‍ഡിന് അര്‍ഹനായത്.

അപകടത്തില്‍പ്പെട്ട തെരുവുനായകളെ മാതൃകാപരമായി പരിചരിക്കുന്നതിനാണ്  പുരസ്‌കാരം. അവാര്‍ഡ് വിതരണം ജൂലൈ 14ന് രാവിലെ 11ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ  നിര്‍വഹിക്കും. ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.വി.ഉമ മുഖ്യപ്രഭാഷണം നടത്തും. ജന്തുക്ഷേമ അവാര്‍ഡിന് പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.പി.യു അബ്ദുള്‍ അസീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top