Section

malabari-logo-mobile

പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌ക്കാര ചടങ്ങിനെത്തിയ അനിയനും പാമ്പു കടിയേറ്റ് മരിച്ചു

HIGHLIGHTS : Anian, who came to the funeral of his brother who died of snakebite, also died of snakebite

ലക്‌നൗ: പാമ്പ് കടിയേറ്റ് മരിച്ച ജ്യേഷ്ഠന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അനുജനും പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് ദാരുണസംഭവം. ഗോവിന്ദ് മിശ്ര (22) ആണ് മരിച്ചത്.
ഉറങ്ങിക്കിടക്കുമ്പോഴാണ് ഇദ്ദേഹത്തെ പാമ്പുകടിച്ചതെന്ന് പോലീസ് പറഞ്ഞു. ഗോവിന്ദിന്റെ ജ്യേഷ്ഠന്‍ അരവിന്ദ് മിശ്ര (38) ചൊവ്വാഴ്ച പാമ്പുകടിയേറ്റു മരിച്ചിരുന്നു.

അരവിന്ദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് ഗോവിന്ദ ലുധിയാനയില്‍ നിന്ന് ഗ്രാമത്തിലെത്തിയത്, സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് ഗോവിന്ദിനു പാമ്പുകടിയേറ്റത്. ഒപ്പം കിടന്നിരുന്ന ചന്ദ്രശേഖറിനും പാമ്പു കടിയേറ്റിട്ടുണ്ട്.

sameeksha-malabarinews

ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോവിന്ദ് മരിച്ചു. ചന്ദ്രശേഖറിന്റെ നില ഗുരുതരമായി തുടരുകയാണ് അരവിന്ദ് കിടന്ന വീട്ടില്‍ തന്നെയാണ് ഗോവിന്ദും ചന്ദ്രശേഖറും കിടന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!