അങ്കണവാടി ഹെല്‍പ്പര്‍ ഒഴിവ്

കോഴിക്കോട് റൂറല്‍ ഐസിഡിഎസ് പ്രോജക്റ്റിന്റെ പരിധിയില്‍ ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലും, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി മേഖലകളിലും പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരുടെ സ്ഥിരം ഒഴിവിലേക്ക് എസ്എസ്എല്‍സി ജയിക്കാത്ത, എഴുതാനും വായിക്കാനും അറിയുന്ന സേവന തല്‍പരതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുള്ള (എസ് സി/ എസ് ടി മൂന്നുവര്‍ഷം ഇളവ്) വനിതകള്‍ അപേക്ഷിച്ചാല്‍ മതി. അപേക്ഷകര്‍ അതാത് ഗ്രാമപഞ്ചായത്ത്/ മുന്‍സിപ്പാലിറ്റികളില്‍ സ്ഥിര താമസക്കാരായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി ഓഫീസുകളില്‍ നിന്നും പ്രോജക്റ്റ് ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. ഫോണ്‍: 0495 2966305.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top