കൊച്ചി: അങ്കമാലിയില്‍ പിക്കപ്പ് വാഹനത്തില്‍ കടത്തുകയായിരുന്ന 78 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി. 58,500 പാക്കറ്റ് പുകയിലയാണ് 78 ചാക്കുകളിലായുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍(49), വള്ളോപ്പിള്ളി വീട്ടില്‍ ഹുസൈന്‍ അബ്ദുള്‍ റഷീദ് (56) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഹൈവേയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ നിരോധിത പുകയില ഉല്പന്നമായ ഹാന്‍സുമായി പിടിയിലാകുന്നത്. ബെംഗളൂരുവില്‍ നിന്നും പാലക്കാട്ടെത്തിച്ച് അവിടെ നിന്നും വാഹനത്തില്‍ മാറ്റിക്കയറ്റിയാണ് ഹാന്‍സ് കൊണ്ടുവന്നത്.
എട്ടുലക്ഷം രൂപക്ക് വാങ്ങിയ പുകയില ഉല്പന്നങ്ങള്‍ 30 ലക്ഷത്തോളം രൂപയ്ക്ക് വിറ്റഴിക്കാമെന്നാണ് പ്രതികള്‍ കരുതിയിരുന്നത്. പെരുമ്പാവൂരിലെ അതിഥി തെഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുവാനാണ് കൊണ്ടുവന്നത്. അങ്മാലി ഇന്‍്‌പെക്ടര്‍ സോണി മത്തായി, എസ്.ഐമാരായ എല്‍ദോ പോള്‍, അക്ബര്‍ എസ്. സാദത്ത്, എ.എസ്.ഐ ടി.വി ജോര്‍ജ്, സി.പി.ഒ മഹേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.




