കോഴിക്കോട് കോർപ്പറേഷന്റെ പദ്ധതിക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം

കോഴിക്കോട്: ബഹുജന പങ്കാളിത്തത്തോടെ ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുന്ന കോർപ്പറേഷന്റെ പദ്ധതിക്ക് ഉചിതമായ പേരും ലോഗോയും നൽകാൻ പൊതുജനങ്ങൾക്ക് അവസരം.

കേരള സർക്കാരിന്റെ മനസ്സോടിത്തിരി മണ്ണ്, ലൈഫ് മിഷൻ തുടങ്ങി വിവിധ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ടും ജനകീയ സഹകരണം കൊണ്ടുമാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ഏപ്രിൽ 12 നകം പേരും ലോഗോയും അയച്ചു നൽകണമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു. homeforhomless23@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top