ലൈറ്റ് ആന്റ് സൗണ്ട്‌സ് മേഖലയിലുള്ളവര്‍ക്ക് സ്വതന്ത്ര ക്ഷേമനിധി ഉറപ്പാക്കണം

രാമനാട്ടുകര: ലൈറ്റ് ആന്റ് സൗണ്ട്‌സ് മേഖലയിലുള്ള മുഴുവന്‍ ആളുകളള്‍ക്ക് സ്വതന്ത്ര ക്ഷേമനിധി ഉറപ്പാക്കണമെന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ആവശ്യപ്പെട്ടു.

രാമനാട്ടുകരയില്‍ വച്ച് ചേര്‍ന്ന ജില്ലാ കമ്മിറ്റി ജനറല്‍ ബോഡി യോഗം സംസ്ഥാന രക്ഷാധികാരി വേണുഗോപാല്‍ എറണാകുളം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി റഹീം കുഴിപ്പുറം മുഖ്യ പ്രഭാഷണം നടത്തി.

കോഴിക്കോട് ജില്ലാ പുതിയ ഭാരവാഹികളായി വിനോദ് വെള്ളിമാടുകുന്ന് (സെക്രട്ടറി)സജാദ് കടലുണ്ടി (പ്രസിഡണ്ട്),രഞ്ജിത്ത് അത്തോളി (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. ടി ബാവ കല്ലായി, മനോജ് വടകര, പ്രബീഷ് കൊയിലാണ്ടി എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി യോഗം തെരെഞ്ഞെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top