പരപ്പനങ്ങാടിയില്‍ എട്ടുവയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

പരപ്പനങ്ങാടിയില്‍ എട്ടുവയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. ഉള്ളണം നോര്‍ത്തിലെ അമ്മാറമ്പത്ത് ചാനത്ത് മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് അമീന്‍(8) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ വീണ കുട്ടിയെ ഉടന്‍ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉള്ളണം എ.എം.യു പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. മാതാവ് : സുഹറ. സഹോദരങ്ങള്‍: ഷഹിനഷെറിന്‍, റിഫ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top