കോഴിക്കോട്: ഫറോക്ക് പഴയപാലത്തില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച കമാനത്തില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചു. ഇടിയെ തുടര്‍ന്ന് കമാനം തകര്‍ന്നു. മുകളിലത്തെ കമാനവും വളഞ്ഞിട്ടുണ്ട്.രണ്ടുദിസം മുമ്പ് ചെറുവണ്ണൂര്‍ ഭാഗത്ത് സ്ഥാപിച്ച സുരക്ഷാ കമാനമാണ് ഇന്നലെ വൈകീട്ട് തകര്‍ന്നത്.
കോഴിക്കോട് ചരക്ക് ഇറക്കിയ ശേഷം എറണാകുളം വൈപ്പിനിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് പാലത്തില്‍ നിന്ന് പതിനെട്ട് മീറ്റര്‍ മാറി സ്ഥാപിച്ചിട്ടുള്ള കമാനത്തില്‍ ഇടിച്ചത്.
ഇതോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങള്‍ പുതിയപാലം വഴി തിരിച്ചുവിട്ടു.
സുരക്ഷാ സിഗ്നലുകള്‍ സ്ഥാപിക്കുന്നതിലുണ്ടായിരിക്കുന്ന പരാജയമാണ് തുടര്‍ച്ചയായി അപകടത്തിനും ഗതാഗത കുരുക്കിനും ഇടയാക്കുന്നതെന്ന് നാട്ടുകാരും വാഹനയാത്രക്കാരും പറയുന്നു.




