തിരൂരങ്ങാടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി:കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. കുളപ്പുറം റോട്ടില്‍ പനമ്പുഴക്കടവ് പാലത്തിനടുത്താണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഒരാള്‍ക്ക് നിസാര പരിക്കേറ്റു.

മുന്നില്‍ പോയ കാര്‍ കൂരിയാട് ഭാഗത്തേക്ക് തിരിയുന്നതിനിടെ തിരൂരങ്ങാടിയില്‍ നിന്നും കുളപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ കാറില്‍ ഇടിക്കുകയായിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top