HIGHLIGHTS : An A.I. the song
തൃശ്ശൂര്‍: തൃശ്ശൂരിലെ പുലിക്കളിയെകുറിച്ച്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ചെയ്ത ‘പുലിക്കൊട്ടും പനംതേങ്ങേം’ എന്ന ഓഡിയോ സോങ്ങിന്റെ വീഡിയോ ആവിഷ്‌കാരം യൂട്യൂബില്‍ റിലീസ് ചെയ്തു. മലയാളത്തില്‍ ആദ്യമായ് റിലീസ് ചെയ്ത എ.ഐ. പാട്ടുകളുടെ ഓഡിയോ കളക്ഷനായ ‘കണ്ണിന്‍ ചിറകിലൊരു മഴത്തുള്ളി’ യിലേതാണ് ഈ പാട്ട്. ചിത്രങ്ങള്‍ ഉപയോഗിച്ച്, കവിയും ഡോക്യുമെന്റെറിയനുമായ സതീഷ് കളത്തിലാണ് ഇതു ചെയ്തിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിമൂലം, പുലിക്കളി അന്യംനിന്നുപോകാന്‍ സാദ്ധ്യതയുള്ള ഇന്നത്തെ സാഹചര്യത്തില്‍, കേരള ഫോക് ലോര്‍ അക്കാദമിയുടെ നാടന്‍ കലാവിഭാഗത്തില്‍ ഉള്‍പ്പെട്ട ഈ പ്രാചീന കലയുടെ സംരക്ഷണ- പ്രചരണാര്‍ത്ഥമായാണ്, വീഡിയോ സോങ്ങ് പുറത്തിറക്കിയിരിക്കുന്നത്. ഫോക് ലോര്‍ അക്കാദമി നല്കിവരുന്ന പെന്‍ഷന്‍, ചികിത്സാ സഹായം തുടങ്ങിയ ആനുകൂല്യങ്ങളും ഫെല്ലോഷിപ്പ് തുടങ്ങിയ അംഗീകാരങ്ങളും അവാര്‍ഡുകളും പുലിക്കളി കലാകാരന്മാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പുലിക്കളിസംഘങ്ങള്‍ക്കു മതിയായ ധനസഹായം സര്‍ക്കാര്‍ നല്കണമെ ന്നും ആവശ്യപ്പെടുന്ന സന്ദേശവും ഉള്‍പ്പെടുത്തിയിരിക്കുന്നു.
സതീഷ് കളത്തിലിന്റെ എട്ട് ഓണപ്പാട്ടുകളുടെ എ.ഐ. ഓഡിയോ കളക്ഷനാണ് ‘കണ്ണിന്‍ ചിറകിലൊരു മഴത്തുള്ളി.’ മ്യൂസികിനൊപ്പം വരികളും പാട്ടായി ജനറേറ്റ് ചെയ്യുന്ന എ.ഐ. സൈറ്റിലാണ് (സുനോ ഡോട്ട് കോം) ഇത് ചെയ്തത്. പുലിക്കളിപ്പാട്ടിന്റെ വീഡിയോ എഡിറ്റിങ്ങും സതീഷ് നിര്‍വഹിച്ചിരിക്കുന്നു.