HIGHLIGHTS : Aluva Shiva temple submerged in water

വെള്ളം കയറി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍, മൂവാറ്റുപുഴ പുളിന്താനത്ത് മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്.
അതേസമയം മൂവാറ്റുപുഴയാര്‍ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. കൊച്ചങ്ങാടി, ഇലാഹിയ കോളനി, ഏട്ടങ്ങാടി എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. കോതമംഗലത്ത് ആലുവ – മൂന്നാര്‍ റോഡില്‍ കോഴിപ്പിള്ളിക്കവലക്ക് സമീപം വെള്ളം കയറി. ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് വെള്ളം ഉയര്‍ന്നത്. കടകളിലും സമീപത്തെ ഏതാനും വീടുകളിലും വെള്ളം കയറി.
പത്തനംതിട്ടയില്‍ 20 അംഗ എന്‍ഡിആര്‍എഫ് സംഘത്തെ നിയോഗിച്ചു. ജില്ലയില്‍ പത്ത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 103 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പമ്പ, അച്ചന്‍കോവില്‍, മണിമല നദികള്‍ കരതൊട്ടൊഴുകുകയാണ്. പമ്പയിലെ ആറാട്ട് കടവിലടക്കം ജലനിരപ്പ് കൂടുതലാണ്.
