Section

malabari-logo-mobile

സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും വലിച്ചെറിയൽ മുക്ത ക്യാമ്പസായി മാറും: മന്ത്രി വി ശിവൻകുട്ടി

HIGHLIGHTS : All schools in the state will become dumping-free campuses: Minister V Sivankutty

സംസ്ഥാനത്തിലെ മുഴുവൻ സ്‌കൂൾ ക്യാമ്പസുകളും വലിച്ചെറിയൽ മുക്തമാക്കുമെന്ന് പൊതു വിദ്യാഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളിൽ വലിച്ചെറിയൽ മുക്ത ക്യാമ്പസ് പ്രഖ്യാപനം  തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ  നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സുസ്ഥിര വികസനമാണ് വിദ്യാഭ്യാസ പ്രക്രിയയുടെ ലക്ഷ്യം. ആഗോള താപന മടക്കമുള്ള നിരവധി വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്തിൽ പരിസ്ഥിതിയോടും പ്രകൃതിയോടും അഗാധമായ സ്‌നേഹം വിദ്യാർഥികളിൽ വളർത്തിയെടുക്കണം പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ ആശ്രയിച്ചും ശാസ്ത്രീയമായി മാലിന്യ നിർമാർജനം നടത്തിയും ഹരിത ഇടങ്ങൾ സൃഷ്ടിച്ചും മാതൃകയാകണം.

sameeksha-malabarinews

ഗവൺമെന്റ് സ്ഥാപനങ്ങൾ വകുപ്പുകൾ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എൻ ജി ഒ കൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും പരസ്പരം സഹകരിച്ചു കൊണ്ടാകണം വലിച്ചെറിയൽ മുക്ത കേരളം യാഥാർത്ഥ്യമാക്കണ്ടത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 47 ലക്ഷം വിദ്യാർത്ഥികളും ഒരോ വൃക്ഷത്തെ നട്ട് പരിസ്ഥിതിദിനം ആചരിക്കണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ അങ്കണത്തിൽ മന്ത്രി വൃക്ഷ ത്തെ നട്ടു.

ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിനിന്റെ ഭാഗമായാണ് വലിച്ചെറിയൽ മുക്ത ക്യാമ്പസ് പ്രഖ്യാപനം നടത്തിയത്. പ്ലാസ്റ്റിക്കുകൾ, മറ്റു മാലിന്യങ്ങൾ തുടങ്ങിയവ സ്‌കൂൾ ക്യാമ്പസുകളിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുക എന്നതാണ് ലക്ഷ്യം അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു  അധ്യക്ഷനായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഷൈൻ മോഹൻ സ്വാഗതം ആശംസിച്ചു. കുമാരി ഉമ.എസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ സി  സി കൃഷ്ണകുമാർ,  ജില്ല വിദ്യാഭ്യാസ ഓഫീസർ സുരേഷ് ബാബു ആർ എസ്,  പ്രിൻസിപ്പൽ എച്ച് എം രാജേഷ് ബാബു വി, പി ടി എ പ്രസിഡന്റ് റഷീദ് ആനപ്പുറം, അഡീഷണൽ എച്ച് എം ഗീത ജി, പ്രിൻസിപ്പൽ ഗ്രീഷ്മ വി എന്നിവർ സംബന്ധിച്ചു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!