കവരത്തി: ചലച്ചിത്രപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ ആയിഷ സുല്‍ത്താന കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഹാജരായി. അഭിഭാഷകന് ഒപ്പമാണ് ആയിഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടേക്കുമെന്നാണ് സൂചന.
‘സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ലക്ഷദ്വീപ് പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച ആയിഷ സുല്‍ത്താനയ്ക്ക് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ 20-നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച ശേഷമായിരുന്നു കോടതി ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.




