എഐ കാമറ : ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് ഇതുവരെ പിഴയിട്ടത് 59.46 കോടി

കൊച്ചി: എഐ കാമറകള്‍ കണ്ടെത്തിയ ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ പിഴയിനത്തില്‍ ഈടാക്കിയത് 59,46,18,500 രൂപ. സംസ്ഥാനത്താകെ സ്ഥാപിച്ച 675 എഐ കാമറകളില്‍ 668 എണ്ണം പ്രവര്‍ത്തനക്ഷമമാണെന്നും വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ ഗതാഗതവകുപ്പ് വ്യക്തമാക്കി.

കൂടുതല്‍ കാമറകളുള്ള തിരുവനന്തപുരത്താണ് കൂടുതല്‍ പിഴ വീണത്. 82 കാമറകള്‍ കണ്ടെത്തിയ ഗതാഗതലംഘനത്തിന് പിഴ ഈടാക്കിയത് 7,19,48,000 രൂപ. രണ്ടാംസ്ഥാനം മലപ്പുറത്തിനാണ്. 48 കാമറകളിലൂടെ പിഴയായി ഈടാക്കിയത് 6,34,47,500 രൂപ. മറ്റുജില്ലകളില്‍ ഈടാക്കിയ പിഴ, കാമറകളുടെ എണ്ണം (ബ്രാക്കറ്റില്‍). കോഴിക്കോട് 5,69,54,500 (60), എറണാകുളം 5,26,74,500 (60), തൃശൂര്‍ 4,95,04,500 (45), കൊല്ലം 4,78,35,000 (50), കണ്ണൂര്‍ 4,01,81,000 (47), പത്തനംതിട്ട 3,49,81,250 (43), പാലക്കാട് 3,43,13,750 (43), ആലപ്പുഴ 3,40,88,500 (40), കോട്ടയം 3,25,36,000 (42), കാസര്‍കോട് 3,07,75,500 (45), ഇടുക്കി 2,34,00,500 (37), വയനാട് 2,19,78,000 (26).

എഐ കാമറകള്‍ സ്ഥാപിച്ചതോടെ സംസ്ഥാനത്ത് വാഹനാപകട മരണങ്ങളും കുറഞ്ഞുവെന്ന പൊലീസിന്റെ കണക്കുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. 2023 ജൂണിലാണ് പ്രധാന റോഡുകളില്‍ എഐ കാമറ പ്രവര്‍ത്തനം തുടങ്ങിയത്. 2022ല്‍ ഇതേ കാലയളവില്‍ 2385 ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞത്, 2023ല്‍ 2182 ആയി കുറഞ്ഞെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top