HIGHLIGHTS : Ahmedabad plane crash: Air India announces additional assistance of Rs 25 lakh
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇടക്കാല സഹായമായി എയര്‍ ഇന്ത്യ 25 ലക്ഷംരൂപ നല്‍കും. നേരത്തെ പ്രഖ്യാപിച്ച ഒരു കോടിക്ക് പുറമെയാണിത്. എയര്‍ ഇന്ത്യ സിഇഒ എന്‍ ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ അഹമ്മദാബാദില്‍ തുടരുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാനായി ഇരുന്നൂറോളം ജീവനക്കാരെ നിയോഗിച്ചതായും സിഇഒ അറിയിച്ചു.

ഡിജിസിഎ നിര്‍ദേശിച്ച സുരക്ഷാ പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ ഒറ്റത്തവണ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി എയര്‍ ഇന്ത്യ. 9 വിമാനങ്ങളിലാണ് സുരക്ഷ പരിശോധനകള്‍ നടത്തിയത്. ബാക്കിയുള്ള 24 വിമാനങ്ങളിലും സുരക്ഷാ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
ബോയിങ് 787 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് സുരക്ഷ വിലയിരുത്തല്‍ വേണമെന്ന് വ്യോമയാന മന്ത്രി ആവശ്യപ്പെട്ടിരുന്നു. ബോയിങ് 787 ശ്രേണിയില്‍പ്പെട്ടവിമാനങ്ങളില്‍ അധികസുരക്ഷ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയതായി വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. വ്യോമസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും എയര്‍ ഇന്ത്യയോട് അന്വേഷണത്തോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു