പത്തനംതിട്ട: അടൂര്‍ എനാത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മടവൂര്‍ സ്വദേശി നിഖില്‍ രാജ്(32)ാണ് മരിച്ചത്. അപടകസ്ഥലത്ത് നിന്നും ഗുരുതര പരിക്കുകളോടെ നിഖില്‍ രാജിനെ കോട്ടയം ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. നിഖില്‍ രാജിന്റെ പിതാവ് രാജശേഖര ഭട്ടതിരി, മാതാവ് ശോഭ എന്നിവര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.
ഇന്നു രാവിലെ 6.30 നായിരുന്നു വാഹനാപകടമുണ്ടായത്. ചടയമംഗലം സ്വദേശികളായ 4 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
രാജശേഖര ഭട്ടതിരിയും കുടുംബവും അടൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. എതിരെ കൊച്ചിയില്‍നിന്ന് ചടയമംഗലത്തേക്കു പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.




