Section

malabari-logo-mobile

കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി   കോളേജുകളിൽ  ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം

HIGHLIGHTS : Admission to Graduate Courses in IHRD Colleges Affiliated to the University of Kerala

കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡിയുടെ അപ്ലൈഡ് സയൻസ് കോളേജുകളിൽ പുതുതായി അനുവദിച്ച ബിരുദ കോഴ്‌സുകളിലേക്ക് 50 ശതമാനം സീറ്റുകളിൽ  പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
അടൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി ഫിസിക്‌സ് ആന്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫോൺ: 04734 224076, 8547005045, മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.കോം ഫിനാൻസ്, ഫോൺ: 0479 2304494, 0479 2341020, 8547005046, കാർത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.കോം ഫിനാൻസ്, ഫോൺ: 04792485370, 04792485852, 8547005018 എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ ലഭിക്കും. അപേക്ഷാഫോം രജിസ്‌ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർക്ക് 150 രൂപ)  അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം.  വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!