അരിയല്ലൂരിന്റെ അഭിമാനമായി അദ്വൈത്; കോവിഡ് ബോധവല്‍ക്കരണ കാര്‍ട്ടൂണുകള്‍ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക്

വള്ളിക്കുന്ന്; കോവിഡിനെ കുറിച്ചും നാം ഉള്‍ക്കേണ്ട ജാഗ്രതയെ കുറിച്ചും നമ്മെ തന്റെ കാലാസൃഷ്ടിയൂലൂടെ ഓര്‍മ്മിപ്പിക്കുകയും പ്രചാരകനാകുകയും ചെയ്ത ഒരു കൊച്ചുമിടുക്കന്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അദ്വൈത് കൃഷ്ണയാണ് നാടിന് തന്നെ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.

 

കോവിഡ് 19 ന്റെ ആരംഭത്തില്‍ കോവിഡിനെ പറ്റിയും അതിന്റെ മുന്‍കരുതലുകളെ പറ്റിയും കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ വരച്ച് അവ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ തോറും പ്രദര്‍ശിപ്പിച്ച് ബോധവല്‍ക്കരണം നടത്തിയാണ് അദ്വൈത് കൃഷ്ണ പി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത് . അന്ന് ജിയുപിഎസ് അരില്ലൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അദ്വൈത്. ഇപ്പോള്‍ എംവിഎച്ച്എസ്എസില്‍ ആണ് പഠിക്കുന്നത്.

വള്ളിക്കുന്ന് പഞ്ചായത്തിലെ സായിമഠം റോഡിലെ ചിത്രകാരനായ സുനില്‍ കുമാറിന്റെയും, പരപ്പനങ്ങാടി മുന്‍സിഫ് കോര്‍ട്ടിലെ കവിതയുടെയും മകനാണ്.

Share news
error: Content is protected !!
Scroll to Top