Section

malabari-logo-mobile

കേരളത്തില്‍ അക്യൂപങ്ചര്‍ കൗണ്‍സില്‍ ഉടന്‍ രൂപീകരിക്കണം: സി എ പി എ

HIGHLIGHTS : Acupuncture Council to be formed in Kerala soon: CAPA

തിരൂരങ്ങാടി: അക്യൂപങ്ചര്‍ ചികില്‍സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി സഹകരിച്ചു കേരളത്തില്‍ അക്യൂപങ്ചര്‍ കൗണ്‌സില്‍ ഉടനെ രൂപീകരിക്കണമെന്ന് ക്ലാസിക്കല്‍ അക്യൂപങ്ചര്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ( സി എ പി എ) പ്രഥമ സമ്പൂര്‍ണ്ണ സമ്മേളനം ആവശ്യപ്പെട്ടു.

ഔഷധ രഹിത ചികിത്സകള്‍ പ്രയോഗവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ ആരോഗ്യ രംഗത്തെ മുന്നേറ്റം സാധ്യമാകൂ എന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ചികില്‍സാ രംഗം ചൂഷണ മുക്തമാക്കാന്‍ ശക്തമായ ചെറുത്തുനില്‍പ്പും ബോധവല്‍ക്കരണവും അത്യാവശ്യമാണ്. അക്യുപങ്ചര്‍ ചികിത്സ ശരിയായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ സംസ്ഥാന വ്യാപകമായി സി എ പി എയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്താന്‍ സമ്മേളനം തീരുമാനിച്ചു.

sameeksha-malabarinews

മലപ്പുറം വെന്നിയൂരില്‍ നടന്ന സമ്മേളനം ജനറല്‍ സെക്രട്ടറി അക്യൂ. പി ആര്‍ അഷ്റഫ് പൂവില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അക്യു. പി ആര്‍ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. മെമ്പര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഐഡി കാര്‍ഡുകളും മുഹമ്മദ് റഫീഖ് വിതരണം ചെയ്തു. മാതൃശിശു സംരക്ഷണം എന്ന വിഷയത്തില്‍ ഡോ. ആബിദ്, ഡോ. ഹുദാ എന്നിവര്‍ പ്രഭാഷണം നടത്തി. അക്യൂ. പി ആര്‍ നുഫൈല്‍ സ്വാഗതവും, അക്യൂ. പി ആര്‍ ജുനൈദ് പി നന്ദിയും പറഞ്ഞു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!