നടിയെ ആക്രമിച്ച സംഭവം; പ്രതി പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍വിളിയെ കുറിച്ച അന്വേഷണം ആരംഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണ്‍ ഉപയോഗിച്ചതിനെ കുറിച്ച് ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു. ജില്ലാ ജയില്‍ സൂപ്രണ്ടാണ് അന്വേഷിക്കുന്നത്. സുനി ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഈ ഫോണിലൂടെയാണ് ദിലീപിന്റെ മാനേജരോടും നാദിര്‍ഷയോടും ബ്ലാക്ക്‌മെയില്‍ ഭീഷണി മുഴക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

സുനിക്ക് മൊബൈല്‍ ഫോണ്‍ ജയിലിലെത്തിച്ചുകൊടുത്തത് ഇന്നലെ അറസ്‌ററിലായ വിഷ്ണുവാണെന്നും ഇയാള്‍ ഷൂ വിന്റെ അടിയില്‍ ഫോണ്‍ ഒളിപ്പിച്ചാണ് സുനില്‍കുമാറിന് നല്‍കിയതെന്നും വിഷ്ണു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

 

Related Articles