‘കേരളം എന്ന മാനവികത’ പുരോഗമന കലാ സാഹിത്യ കാമ്പയിന്‍ അഭിനേത്രി ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : ‘കേരളം എന്ന മാനവികത’ എന്ന പേരില്‍ പുരോഗമന കലാ സാഹിത്യ സംഘം നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി
പുരോഗമന കലാസാഹിത്യ സംഘം പരപ്പനങ്ങാടി യൂണിറ്റ് കമ്മറ്റി ചെട്ടിപ്പടിയില്‍ സംഘടിപ്പിച്ച കേരളം എന്ന മാനവികത സാംസ്‌കാരിക സംഗമം അഭിനേത്രിയും, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗവുമായ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മഹാ കവി പാലാ പുരസ്‌കാരം, പ്രഥമ കേരള സാഹിത്യ പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരത്തിനര്‍ഹനായ കവി ശ്രീജിത്ത് അരിയല്ലൂര്‍, അബുദാബി ശക്തി തിയേറ്റര്‍ അവാര്‍ഡ് ജേതാവ് ശ്രീകല മുല്ലശേരി എന്നിവരെ ആദരിച്ചു.

പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ ജോ. സെക്രട്ടറി ജംഷീദലി, കവി ശ്രീജിത്ത് അരിയല്ലൂര്‍, ശ്രീകല മുല്ലശേരി എന്നിവര്‍ സംസാരിച്ചു. പു ക സ പരപ്പനങ്ങാടി യൂണിറ്റ് സെക്രട്ടറി പി. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി പി ഐ എം ചെട്ടിപ്പടി ലോക്കല്‍ സെക്രട്ടറി എം ബൈജു സ്വാഗതവും, ശീതള കെ. നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top