നടി ഗൗതമിക്കും മകള്‍ക്കും വധഭീഷണി

ചെന്നൈ: തനിക്കും മകള്‍ക്കും നേരെ വധഭീഷണിയെന്ന പരാതിയുമായി നടി ഗൗതമി. ഗൗതമിയും മകള്‍ സുബ്ബുലക്ഷ്മിയും ചെന്നൈയിലാണ് താമസം. ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 ഏക്കര്‍ വസ്തുവകകള്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ച ബില്‍ഡര്‍ വ്യാജരേഖ ചമച്ച് 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ഗൗതമി ആരോപിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഗൗതമി പരാതിയില്‍ പറയുന്നത്.

അളഗപ്പനും ഭാര്യയും തന്റെ സ്വത്തുക്കള്‍ വില്‍ക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജരേഖയുണ്ടാക്കി. 25 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മനസിലാക്കിയപ്പോള്‍ ഇതേ കുറിച്ച് ചോദിച്ചു. വിവരം പുറത്തറിയിച്ചാല്‍ തന്റെയും മകളുടെയും ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെയാണ് അളഗപ്പന്‍ വധഭീഷണി മുഴക്കിയതെന്ന് ഗൗതമി പറയുന്നു.

സംഭവം മകളെ വല്ലാതെ അലട്ടിയെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും ഗൗതമി പരാതിയില്‍ പറയുന്നു. ആരോപണവിധേയരായ പ്രതികള്‍ക്കെതിരെ ചെന്നൈ പൊലീസ് നടപടി സ്വീകരിക്കണമെന്നും തന്റെ സ്വത്തുക്കള്‍ നിയമപരമായി വീണ്ടെടുക്കാന്‍ സഹായിക്കണമെന്നുമാണ് നടി പരാതിയില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top