നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ക്കായുള്ള ദിലീപിന്റെ ആവശ്യം തള്ളി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ക്വട്ടേഷന്‍ സംഘം പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവിശ്യപ്പെട്ട് പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസിലെ രേഖകള്‍ക്ക് പ്രതിക്ക് അവകാശമുണ്ടെന്ന വാദമാണ് ദിലീപ് നടത്തിയത്. എന്നാല്‍ ഈ കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top