
നടന്‍ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. ഗീതാ ഗോവിന്ദം പുറത്തിറങ്ങിയതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികള്‍ക്ക് ഇവര്‍ സുപരിചിതരായത്.
ഈ പുതുവര്‍ഷം രശ്മിക വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഗോവയിലായിരുന്നു ആഘോഷിച്ചത്. കൂടാതെ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മുംബൈയില്‍ നിന്നും പാപ്പരാസികള്‍ പകര്‍ത്തുകയുമുണ്ടായി. ഇതോടെയാണ് ഗോസിപ്പുകള്‍ ശക്തമായതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തെ പറ്റി ഇരുവരോടും ചോദിച്ചാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് മറുപടി.
സൂപ്പര്‍ഹിറ്റായ പുഷ്പയ്ക്ക് ശേഷം ബോളിവുഡിലാണ് രശ്മികയിപ്പോള്‍ അഭിനയിക്കുന്നത്. മിഷന്‍ മജ്നു, ഗൂഡ് ബൈ എന്നിവയാണ് രശ്മികയുടെ ബോളിവുഡ് ചിത്രങ്ങള്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗര്‍ എന്ന ചിത്രമാണ് വിജയ് ദേവരക്കൊണ്ടയുടേതായി ആരാധകര്‍ കാത്തിരിക്കുന്നത്.




