‘നോ ബോഡി ടച്ചിങ്ങ് പ്ലീസ്…’ മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് സുരേഷ് ഗോപി

കൊച്ചി: മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് നടന്‍ സുരേഷ് ഗോപി. സുരേഷ് ഗോപിയോട് പ്രതികരണം തേടാന്‍ നിന്ന മാധ്യമ പ്രവര്‍ത്തകരോട് നോ ബോഡി ടച്ചിങ്ങ് പ്ലീസ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അകലം പാലിച്ചു നില്‍ക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു.

കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചത്. മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസ് എടുത്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളില്‍ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top