കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമക്കെതിരെ നടപടി ഉണ്ടാകും

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമക്കെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ്. വാഹന ഉടമയായ ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്‍ മോട്ടോര്‍ വാഹന വകുപ്പിനോടും പൊലീസിനോടും പറഞ്ഞ മൊഴി തെറ്റാണെന്നും വാഹനം വാടകക്കെടുത്തതാണെന്ന് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി ഗൗരീശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വാടകയായ 1000 രൂപ ഗൗരിശങ്കര്‍ ഉടമ ഷാമില്‍ഖാന് ഗൂഗിള്‍ പേ ചെയ്ത് നല്‍കിയിട്ടുണ്ട്.

പണമിടപാട് വിവരങ്ങള്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും ബാങ്കില്‍ നിന്ന് ശേഖരിക്കും . വാഹനത്തിന്റെ ആര്‍സി ബുക്ക് റദ്ദാക്കുകയും വാഹന ഉടമയ്‌ക്കെതിരെ നടപടി എടുക്കുകയും ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top