പരപ്പനങ്ങാടി : കൊലപാതക കേസിലെ പ്രതി കളവ് കേസില്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍. ഫറോക്ക് ചുങ്കം സ്വദേശിയും ഇപ്പോള്‍ പള്ളിക്കല്‍ ബസാറില്‍ താമസക്കാരനുമായ ചാലിയില്‍ കടവത്ത് മാളിയില്‍ വീട്ടില്‍ ആഷിക് (36) എന്ന പോത്ത് ആഷിക്കാണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. മോഷണ കേസിലെ പ്രതിയുടെ കയ്യില്‍ നിന്നും ഒന്നര ലക്ഷം രൂപ മോഷണം മുതല്‍ ആണെന്ന് അറിഞ്ഞുകൊണ്ട് കൈവശപ്പെടുത്തുകയും മാക്‌സിമോ മിനി പിക്കപ്പ് വാന്‍ സ്വന്തം പേരില്‍ വാങ്ങിക്കുകയും പോത്ത് വളര്‍ത്തല്‍ ചെയ്യാമെന്ന് പറഞ്ഞു ഒന്നാം പ്രതിയായ റഫീക്കില്‍ നിന്നും പണം വാങ്ങുകയും ചെയ്‌തെന്നാണ് കേസ്.
കഴിഞ്ഞമാസം സെപ്റ്റംബര്‍ 20ാം തീയതി രാത്രിയാണ് സംഭവം. മൂന്നു വാഹനത്തിന്റെ ടാക്‌സ് അടയ്ക്കുന്നതിനായി ഏല്‍പ്പിച്ച തുക സ്ഥാപനത്തില്‍ വച്ച് പൂട്ടിപ്പോയ അപ്പൂസ് ഡ്രൈവിംഗ് സ്‌കൂളാണ് ഒന്നാം പ്രതിയായ ഒതുക്കുങ്ങല്‍ സ്വദേശിയായ അബ്ദുള്‍ റസാക്ക് ആയുധം ഉപയോഗിച്ച് കുത്തി തുറന്ന് പണം അപഹരിച്ചത്. പണം ലഭ്യമായ ഉടനെ തന്നെ രണ്ടാം പ്രതിയെ ഇയാള്‍ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാം പ്രതിയായ ആഷിക് സി എം പോത്ത് ബിസിനസ് നടത്തുന്നത് ലാഭകരമാണെന്നും മറ്റും പറഞ്ഞു ഒന്നാം പ്രതിയില്‍ നിന്ന് പണം പലവിധങ്ങളിലായി കൈ പറ്റുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒന്നാം പ്രതിയായ റസാഖിനെ പോലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞു രണ്ടാം പ്രതിയായ ആഷിക് പോലീസ് പിടികൂടാതെ ഇരിക്കുന്നതിനായി പല സ്ഥലങ്ങളിലായി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കറങ്ങി നടക്കുകയായിരുന്നു. എന്നാല്‍ ലഭ്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്നീട് മഞ്ചേരിയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനില്‍ 2012 കാലഘട്ടത്തില്‍ ഒരു കൊലപാതക കേസും, താനൂര്‍ കുറ്റിപ്പുറം കൊണ്ടോട്ടി പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ വ്യത്യസ്തങ്ങളായിട്ടുള്ള മോഷണം കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മോഷണം നടത്തി കിട്ടുന്ന പൈസ ഉപയോഗിച്ച് ആര്‍ഭാടം ജീവിതം നയിക്കുകയാണ് പ്രതിയുടെ പതിവ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിര്‍ദ്ദേശാനുസരണം താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ മേല്‍നോട്ടത്തില്‍ പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ അനില്‍കുമാര്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതലായിട്ട് ചോദ്യം ചെയ്താല്‍ മറ്റു കേസുകളില്‍ കൂടി ഉള്‍പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




