അഭിമന്യു വധം: മലപ്പുറത്തും റെയ്ഡ്

മലപ്പുറം:  മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന മലപ്പുറത്തും എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ വീടുകളിലും, സ്ഥാനങ്ങളിലും പോലീസ് റെയ്ഡ്.

തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ പരധി കളിലാണ് റെയ്ഡ് നടന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഇവിടെ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ കൊലപാതകത്തെ ന്യായീകരിക്കുന്ന ചില എസ്ഡിപിഐ പ്രവര്‍ത്തകരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്‌.

Share news
error: Content is protected !!
Scroll to Top